CLOSE

മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണ് യുവതിയെ ആക്രമിച്ചതെന്ന് മാര്‍ട്ടിന്‍ ജോസഫ്

കൊച്ചി: ഇരുപത്തേഴുകാരിയായ കണ്ണൂര്‍ സ്വദേശിനിയെ ദിവസങ്ങളോളം കൊച്ചിയിലെ ഫ്‌ളാറ്റില്‍ തടഞ്ഞു വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് കുറ്റം സമ്മതിച്ചു. മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസിനോട് മാര്‍ട്ടിന്‍ വെളിപ്പെടുത്തി. യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം മറച്ചുവെച്ചെന്നും ഇയാള്‍ മൊഴി നല്‍കി.

മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ ആണ് ഇയാളെ പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടിയത് തൃശൂര്‍ കിരാലൂരില്‍നിന്നാണ്.ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത് . മാര്‍ട്ടിനെ അന്വേഷണ സംഘം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു.

മാര്‍ട്ടിനെതിരെ കൊച്ചിയിലെ മറ്റൊരു യുവതികൂടി പരാതി നല്‍കിയിട്ടുണ്ട്. ജോസ് എന്നയാളുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു മാര്‍ട്ടിന്‍. പ്രതിയെ ഒളിപ്പിച്ചവരെ നേരത്തെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. പുത്തൂര്‍ സ്വദേശി ശ്രീരാഗ് (27), പാവറട്ടി സ്വദേശി ധനേഷ് (29), മുണ്ടൂര്‍ സ്വദേശി ജോണ്‍ ജോയ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.

യുവതി മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത് എറണാകുളത്ത് ജോലി ചെയ്യുമ്പോള്‍ ആണ്. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുക്കുകയും കൊച്ചിയില്‍ കഴിഞ്ഞ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ തീരുമാനിച്ചു. പീഡനം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *