CLOSE

ഫ്രീ ഫയര്‍ ഗെയിമിംഗ് ; 9-ാം ക്ലാസുകാരന്‍ കളഞ്ഞത് 3 ലക്ഷം രൂപ

കൊച്ചി: എറണാകുളം ആലുവയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മൊബൈല്‍ ഗെയിം കളിച്ച് വന്‍തുക നഷ്ടപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആലുവ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് അമ്മയുടെ അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെടുത്തിയത്. സംഭവത്തില്‍ ജില്ല പോലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി ലഭിച്ചെന്നും പോലീസ് വിഷയത്തില്‍ ബോധവത്കരണത്തിന് ഒരുങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് കുട്ടി പണം നഷ്ടപ്പെടുത്തയതെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച് അമ്മയാണ് പരാതിയുമായി എത്തിയത്. തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തിയതോടെ പോലീസിന് ഗൗരവം ബോധ്യപ്പെട്ടു. എസ്പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സംഘമാണ് സംഭവം അന്വേഷിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *