CLOSE

മുഖ്യമന്ത്രിയുടെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേത്; ഉന്നയിച്ച ആരോപണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും കെ സുധാകരന്‍

കൊച്ചി: പിആര്‍ ഏജന്‍സിയുടെ കൂട്ടില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എറണാകുളം ഡിസിസി ഓഫീസില്‍ ഇന്ന് മാധ്യമങ്ങളെ കാണുകയായിരുന്നു സുധാകരന്‍.

അഭിമുഖത്തില്‍ വന്നതെല്ലാം ഞാന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, സുധാകരന്‍ വ്യക്തമാക്കി.

അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങളാണ് പിന്നീട് ലേഖനത്തില്‍ പുറത്തു വന്നത്. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന്‍ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല.

കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടതായി തനിക്ക് അദ്ദേഹത്തിന്റെ വിശ്വസ്തനില്‍ നിന്ന് വിവരം ലഭിച്ചിരുന്നുവെന്നടക്കം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *