CLOSE

ആറു ദിവസത്തെ കോവിഡ് ചികിത്സക്ക് ചിലവായത് 1.42 ലക്ഷം രൂപ: കലക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോത്തന്‍കോടുള്ള സ്വകാര്യാശുപത്രിയില്‍ ആറ് ദിവസത്തെ കോവിഡ് ചികിത്സക്ക് 1,42,708 രൂപ ഈടാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കൂടാതെ സംഭവത്തില്‍ തിരുവനന്തപുരം കലക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി ആനന്ദിന്റെ പരാതിയിലാണ് നടപടി. ജൂലൈ 14ന് കേസ് വീണ്ടും പരിഗണിക്കും. വട്ടിയൂര്‍ക്കാവിലെ സ്വകാര്യാശുപത്രിയിലായിരുന്നു ചികിത്സ. ശ്വാസംമുട്ട് കൂടിയപ്പോള്‍ കലക്ടറേറ്റില്‍നിന്നുള്ള നിര്‍ദേശപ്രകാരം പോത്തന്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . എന്നാല്‍,84000 രൂപ കൈയില്‍നിന്ന് അടച്ചു. ബാക്കി തുക ഇന്‍ഷുറന്‍സില്‍നിന്ന് ലഭിച്ചു. പി.പി.ഇ കിറ്റിന് ഈടാക്കിയത് 33,000 രൂപയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *