CLOSE

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കെ.എം. സുരേഷിനെയാണ് ആക്രമിച്ചത്. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് ആണ് ആക്രമിച്ചത്. പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11ഓടെയാണ് ആക്രമണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്ബാണ് കണ്ണൂരിലേക്ക് മാറ്റിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു മര്‍ദനം. വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണമായ ഡംബെല്‍ ഉപയോഗിച്ച് മര്‍ദിക്കുകയാണെന്നാണ് വിവരം. സുരേഷിന്റെ തലയില്‍ 16ഓളം തുന്നലുകളുണ്ടെന്നാണ് ജില്ല ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *