CLOSE

അനന്യയുടെ മരണം:വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

എറണാകുളം ജില്ലാ പോലിസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് കൈമാറണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ആവശ്യപ്പെട്ടു.

ചികിത്സ പിഴവുയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിന് പിന്നിലെ മൂലകാരണമെന്ന് മാധ്യമ പ്രവര്‍ത്തകനായ യൂസഫ് അന്‍സാരി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. അവയവ മാറ്റ ശസ്ത്രക്രിയകള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാക്കണമെന്നും പരാതിക്കാരന്‍ നിര്‍ദേശിച്ചു. ഇത്തരം ശസ്ത്രക്രിയകള്‍ക്ക് കൃത്യമായ ചട്ടം കൊണ്ടുവരണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *