CLOSE

നടുക്കം മാറാതെ സന്തോഷ്, സൗമ്യ കൊല്ലപ്പെട്ടത് ഭര്‍ത്താവിനോട് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ

ടെല്‍അവീവ്: ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി ഇടുക്കി സ്വദേശി സൗമ്യ കൊല്ലപ്പെട്ടത് ഭര്‍ത്താവ് സന്തോഷിനോട് വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ. അപ്രതീക്ഷതമായി ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്.അപകടം നടന്ന സമയത്ത് സുരക്ഷ മുറിയിലേക്ക് ഓടി കയറാന്‍ സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും കഴിഞ്ഞില്ല. വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രണ്ടുവീടുകളിലായാണ് റോക്കറ്റ് പതിച്ചത്. നിരവധി പേര്‍ക്ക് ആണ് റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.സൗമ്യ-സന്തോഷ് ദമ്പതികള്‍ക്ക് ഏഴു വയസ്സുള്ള കുട്ടിയുണ്ട്. 10 വര്‍ഷമായി ഇവര്‍ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *