CLOSE

കുണ്ടറയില്‍ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചു; മരിച്ചത് അമ്മയും രണ്ട് കുട്ടികളും

കൊല്ലം : കുണ്ടറയില്‍ മൂന്നു കുട്ടികളുമായി ദമ്പതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. അമ്മയും മൂന്നു മാസവും രണ്ടു വയസ്സും പ്രായമുള്ള രണ്ടു കുട്ടികളും മരിച്ചു. ഗൃഹനാഥനെ ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറു വയസ്സുകാരിയായ മൂത്തമകള്‍ രക്ഷപ്പെട്ടു. മണ്‍റോത്തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ എഡ്വേര്‍ഡും (അജിത്-40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.

ഇവര്‍ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്നു എഡ്വേര്‍ഡ്. ശീതളപാനീയത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതായാണ് സൂചന. മൂത്തമകള്‍ പാനീയം കുടിക്കാതെ കളയുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *