CLOSE

ഗുരുതരാവസ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ല; ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി ആര്‍ രഞ്ചുവാണ് മരിച്ചത്. 29 വയസായിരുന്നു. കഴിഞ്ഞ മാസം 17നാണ് രഞ്ചുവിന് രോഗം സഥിരീകരിച്ചത്.

രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന് മരിക്കുന്നതിന് മുമ്പ് രഞ്ചു സഹോദരി രജിതക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിയിലെ നഴ്‌സായിരുന്നു രഞ്ചു. ആശുപത്രിയില്‍ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ രഞ്ചുവിന് രോഗം പിടിപെടുകയായിരുന്നു. രോഗം ബാധിച്ച് 26 ദിവസത്തിന് ശേഷമാണ് രഞ്ചുവിന്റെ മരണം.

കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം. രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *