CLOSE

ലക്ഷദ്വീപ് ജനതക്ക് കേരളത്തിന്റെ പിന്തുണ; അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടിക്കെതിരെ കേരള നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.

ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ശ്യൂന്യവേളയില്‍ ചരമോപചാരത്തിനു ശേഷമാണ് ചട്ടം 118 അനുസരിച്ചുള്ള പ്രമേയം മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിച്ച ശേഷം ഭരണപക്ഷ, പ്രതിപക്ഷത്തു നിന്ന് രണ്ടുപേര്‍ വീതം പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *