CLOSE

അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് രണ്ടു മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നരേലയില്‍ താമസിക്കുന്ന ദില്‍ഷാദ് ആണ് അറസ്റ്റിയാലത്. കൊലപ്പെടുത്തിയ ശേഷം 20കാരിയായ ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു ദില്‍ഷാദെന്ന് പോലീസ് പറഞ്ഞു.

ഒന്‍പത് മാസം മുമ്പ് വിവാഹിതരായ ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകായിരുന്നു. ഇവരെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *