CLOSE

പോലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യില്‍ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

പോലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിയുമായി വാളും കയ്യില്‍ പിടിച്ച് സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാഹസികമായി ഇയാളെ പിടികൂടിയത്.

ബംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ തേടി പോലീസ് എത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം വാട്‌സ് ആപ്പില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. അപ്രതീക്ഷിതമായി എത്തിയ പോലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് വിരിച്ച വലയില്‍ വീണു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *