CLOSE

വയനാട് മുട്ടില്‍ വനം കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി മുരളീധരന്‍

വയനാട് മുട്ടില്‍ വനം കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത് എന്ന് മുരളീധരന്‍ പറഞ്ഞു.

മാഫിയകളെ സഹായിക്കാന്‍ ഉത്തരവിറക്കുന്ന ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും വി മുരളീധരന്‍ പറഞ്ഞു. ആദ്യ പിണറായി സര്‍ക്കാരിലെ വനം മന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *