CLOSE

കണ്ണൂരില്‍ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍ പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് നിരവധി യാത്രക്കാര്‍ക്ക് പരുക്ക്. ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. ഇതില്‍ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ വീരാജ് പേട്ട, കണ്ണൂര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി അമ്പാരി ബസ് ആണ് അപകടത്തില്‍ പെട്ടത്. മഴയും കോടമഞ്ഞും കാരണം ഡ്രൈവര്‍ക്ക് കാഴ്ച മറയുകയും നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു. ബസ് മരത്തില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ താഴേക്ക് മറിഞ്ഞ് വലിയ അപകടം ഉണ്ടാകുമായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.

ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുന്‍ഭാഗം തകര്‍ന്ന് കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *