CLOSE

ഉപ്പളയിലുണ്ടായ വെടിവെപ്പ് തൊട്ടടുത്ത പ്രദേശങ്ങളിലെ ആളുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നെന്നു സൂചന: ഉപ്പളയിലെ സംഘര്‍ഷങ്ങളില്‍ സാക്ഷി പറയാന്‍ ആളെ കിട്ടാത്തത് ഗുണ്ടാസംഘങ്ങള്‍ക്കു വളമാകുന്നു: പോലീസിനെ സഹായിക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവരണമെന്നും ആവശ്യം; ഉപ്പള പോലീസ് സ്റ്റേഷന്‍ ഇപ്പോഴും കടലാസില്‍

ഉപ്പള: ടൗണില്‍ ഇന്നുണ്ടായ വെടിവെപ്പ് മംഗല്‍പ്പാടി പഞ്ചായത്തില്‍ തൊട്ടടുത്ത 2 പ്രദേശങ്ങളിലെ ആളുകള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നെന്നു സൂചന.അതേസമയം, ഇവിടെ ആവര്‍ത്തിക്കുന്ന ഇതുപോലുള്ള സംഘര്‍ഷങ്ങളില്‍ സാക്ഷി പറയാന്‍ ആളെ കിട്ടാത്തത് ഗുണ്ടാ, മാഫിയാ സംഘങ്ങള്‍ക്കു വളമാകുന്നതായി പോലീസ് പറയുന്നു. പോലീസിനെ സഹായിക്കാന്‍ ജനങ്ങള്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വന്നാലെ മാഫിയാ സംഘങ്ങള്‍ക്കു മൂക്കുകയറിടാന്‍ സാധിക്കൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഉപ്പളയില്‍ പോലീസ് സ്റ്റേഷന്‍ വേണമെന്നു വര്‍ഷങ്ങളായുള്ള ആവശ്യം ഇപ്പോഴും കടലാസിലാണെന്നാണു ജനങ്ങള്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *