CLOSE

മലയോരത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; പൂടംകല്ല് താലൂക്കാശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ വന്‍ തിരക്ക്

രാജപുരം: മലയോരത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. പൂടംകല്ല് താലൂക്കാശുപത്രിയില്‍ കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ വന്‍ തിരക്ക്. ഇന്ന് രാവിലെ നിരവധി ആള്‍ക്കാരാണ് കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. വാക്‌സിനേഷന്‍ സെന്ററില്‍ നിന്നും പ്രധാന റോഡിലേയ്ക്ക് ആള്‍ക്കാരുടെ വളരെ നീണ്ട നിരയാണ് ആണ് കാണപ്പെട്ടത്.

കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ ആദ്യം ജനങ്ങള്‍ വിമുഖത കാണിച്ചെങ്കിലും സംസ്ഥാനത്തൊട്ടാകെ പ്രത്യേകിച്ച് കാസര്‍ഗോഡ് മലയോര പ്രദേശങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ ആള്‍ക്കാര്‍ സ്വയം ബോധവല്‍ക്കരണവുമായി മുന്നോട്ടു വരുന്ന സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 45 വയസ്സിനു മുകളില്‍ വാക്‌സിനേഷന്‍ എടുക്കാന്‍ എത്താത്ത സാഹചര്യവും ജനങ്ങളില്‍ ഉണ്ടായിരുന്നു. പനത്തടി പഞ്ചായത്തില്‍ 45 വയസ്സിനു മുകളിലും മൂവായിരത്തോളം പേരാണ് വാക്‌സിനേഷന്‍ എടുക്കേണ്ട എങ്കിലും ആകെ 2200 പേര്‍ മാത്രമേ എടുത്തിട്ടുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.

കള്ളാര്‍ പഞ്ചായത്തില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത പല പ്രദേശങ്ങളിലും കൊവിഡ് ബാധിച്ചതായി പറയുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് പരിശോധന നടത്താന്‍ വേണ്ടി ആരോഗ്യ വകുപ്പും പോലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ ബാക്കി ഉള്ളവരെ വാക്‌സിനേഷന്‍ എടുപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *