CLOSE

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു; വീണ ജോര്‍ജിനാണ് ആരോഗ്യവകുപ്പ്

രണ്ടാം പിണരായി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നത്. ആഭ്യന്തരം, ഐടി, പൊതുഭരണം, വിജിലന്‍സ്, മെട്രോ, ആസൂത്രണം എന്നീ ചുമതകള്‍ മുഖ്യമന്ത്രി തന്നെ വഹിക്കും.

ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് സജി ചെറിയാനാണ് കൈകാര്യം ചെയ്യുക. വിഎന്‍ വാസവന്‍ എക്‌സൈസ്, തൊഴില്‍ മന്ത്രിയാകും. വീണ ജോര്‍ജിനാണ് ആരോഗ്യവകുപ്പ്. എംഎം മണി മികച്ച രീതിയില്‍ കൈകാര്യം ചെയ്ത വൈദ്യുത വകുപ്പിന്റെ ചുമതല ഇക്കുറി കെ കൃഷ്ണന്‍ കുട്ടിയ്ക്കാണ്. റോഷി അഗസ്റ്റിനാണ് ജലവിഭവ മന്ത്രി. അഹമദ് ദേവര്‍കോവില്‍- തുറമുഖം. വി അബ്ദുള്‍ റഹ്മാന്‍ ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിനാണ്. കെ എന്‍ ബാലഗോപാല്‍ ധനമന്ത്രിയാവും. പി രാജീവ് വ്യവസായ മന്ത്രിയാണ്. ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യും. എംവി ഗോവിന്ദന്‍-തദ്ദേശഭരണം. വി ശിവന്‍കുട്ടിയാണ് വിദ്യാഭ്യാസ മന്ത്രിയാവുക. കെ രാധാാകൃഷ്ണന്‍ പിന്നാക്ക, ദേവസ്വം വകുപ്പുകള്‍ കൈകാര്യം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *