CLOSE

പാലാ കിടങ്ങൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു

കോട്ടയം: പാലാ കിടങ്ങൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷന് സമീപമുള കിടങ്ങൂര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ തീ പിടുത്തമുണ്ടായത്.

സ്ഥാപനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂര്‍ എസ്‌ഐയാണ്. ഉടന്‍ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേര്‍പെടുത്തി. കെട്ടിടത്തിന് മുകളില്‍ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപെടുത്തി. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *