CLOSE

വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്

വി ഡി സതീശന് പ്രതിപക്ഷ നേതാവ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചു. ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ വിഡി സതീശനെന്ന സൂചനകള്‍ക്കിടെ രമേശ് ചെന്നിത്തലക്കായി നേതാക്കള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

എറണാകുളം ജില്ലയില്‍ നിന്നുള്ള ആദ്യ പ്രതിപക്ഷനേതാവാണ് വി.ഡി.സതീശന്‍. നിയമസഭ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റി അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി അഞ്ചാംതവണ പറവൂരില്‍ നിന്നുള്ള എംഎല്‍എ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *