CLOSE

മന്ത്രവാദിയുടെ വാക്ക് കേട്ട് ആണ്‍കുഞ്ഞ് പിറക്കാന്‍ മകളെ കൊന്നുതള്ളി പിതാവ്

റാഞ്ചി: രാജ്യം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ചിലയിടങ്ങളില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇപ്പോഴും ആളുകള്‍ പിന്തുടരുന്നുണ്ട്. നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണ് ഇത്തരം ദുരാചാരങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത്തരത്തില്‍ ഒരു സംഭവമാണ് റാഞ്ചിയില്‍ നടന്നിരിക്കുന്നത്. മന്ത്രവാദിയുടെ വാക്ക് കേട്ട് ആണ്‍കുഞ്ഞ് പിറക്കാന്‍ വേണ്ടി 6 വയസ്സുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി.

റാഞ്ചിയിലെ ഒരു ഗ്രാമത്തില്‍ ആണ് സംഭവം നടന്നിരിക്കുന്നത്. 26കാരനായ സുമന്‍ നെഗസ്യ ആണ് തന്റെ മകളെ കൊലപ്പെടുത്തിയത്. ആണ്‍കുഞ്ഞിനെ ലഭിക്കാന്‍ മകളെ കൊല്ലണമെന്ന മന്ത്രവാദിയുടെ നിര്‍ദ്ദേശം അനുസരിക്കുകയായിരുന്നു ഇയാള്‍. സംഭവം നടക്കുമ്‌ബോള്‍ കുട്ടിയുടെ അമ്മ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സുമനും മന്ത്രവാദിക്കുമെതിരെ കേസെടുത്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മന്ത്രവാദി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ട് ദശാബ്ദങ്ങള്‍ പിന്നിടുമ്‌ബോഴും രാജ്യത്ത് തുടരുന്ന മന്ത്രവാദം അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഝാര്‍ഖണ്ഡിലെ മിക്ക ഗ്രാമങ്ങളിലും ഇന്നും ഇത്തരം കര്‍മ്മങ്ങള്‍ നടക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *