CLOSE

ഇന്ത്യക്കു വാക്സിന്‍ നല്കാന്‍ സ്വീഡനും

സ്റ്റോക്ഹോം: സ്വീഡന്‍ ഇന്ത്യയ്ക്ക് വാക്സിന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സ്വീഡന്‍ മന്ത്രി പെര്‍ ഓള്‍സണ്‍ ഫ്രിഡ് പറഞ്ഞു. കോവിഡ് വ്യാപനത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന ഇന്ത്യക്ക് പത്തു ലക്ഷം ഡോസ് ഓക്സ്ഫഡ് വാക്സിന്‍ സൗജന്യമായി നല്കുവാനാണ് സ്വീഡന്‍ ആലോചിക്കുതെന്ന് അദ്ദേഹം അറിയിച്ചു.

പാവപ്പെട്ട രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്കാനായി യുഎന്നിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോവാക്സ് പദ്ധതിയിലൂടെയായിരിക്കും ഇത് ഇന്ത്യക്കു ലഭ്യമാക്കുക. ഇന്ത്യയ്ക്ക വാക്സിന്‍ നല്‍കാന്‍ നിരവധി രാഷ്ട്രങ്ങളാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *