CLOSE

വിദേശ നിര്‍മിത സ്വര്‍ണക്കടത്ത്; ഛത്തീസ്ഗഢ് സ്വദേശികള്‍ അറസ്റ്റില്‍

റായ്പൂര്‍: വിദേശ നിര്‍മ്മിത സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഛത്തിസ്ഗഡിലെ രാജ്‌നന്ദ്ഗാവ് ജില്ലയില്‍ അഞ്ച് പേരെ റായ്പൂര്‍ യൂണിറ്റ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 42 കോടി രൂപ വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായും ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.

മൊത്തം 18.18 കിലോഗ്രാം സ്വര്‍ണം, 4545 കിലോഗ്രാം വെള്ളി എന്നിവയാണ് ഡിആര്‍ഐ കണ്ടെടുത്തത്. കൊല്‍ക്കത്തയില്‍ നിന്ന് രാജ്‌നന്ദ്ഗാവിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മോഹിനി ജുവലറിയുടെ പരിസരത്തുനിന്നും 545 കിലോഗ്രാം ഭാരമുള്ള വെള്ളി, സ്വര്‍ണ്ണ ബുള്ളിയന്‍ എന്നിവ പിടിച്ചെടുത്തു.

കസ്റ്റംസ് നിയമ പ്രകാരമാണ് ഇവ പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ ഔദ്യോഗിക വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. നിലവില്‍ സ്വര്‍ണ്ണവും വെള്ളിയും കടത്തുന്നതില്‍ അഞ്ച് പേരുടെ പങ്ക് പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *