CLOSE

ട്വിറ്റര്‍ അക്കൗണ്ട് നഷ്ടപ്പെട്ട കങ്കണയെ ട്രോളി കുണാല്‍ കമ്ര

ട്വിറ്ററിലുടെ വിദ്വേഷ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട് നഷ്ടമായ നടി കങ്കണ റണാവത്തിനെ ട്രോളി ഹാസ്യാവതാരന്‍ കുണാല്‍ കമ്ര. ‘സങ്കടം നിറഞ്ഞ’ സ്‌മൈലികള്‍ക്കൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതില്‍ ആഘോഷിക്കുന്ന ജനക്കൂട്ടത്തിന്റെ ആരവമാണുള്ളത്. വിഡിയേ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്.

മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.
ഇതിന് മുമ്ബുംവിദ്വേഷം നിറഞ്ഞ ട്വീറ്റുകളും വര്‍ഗിയ ചുവയുള്ള പോസ്റ്റുകളും കങ്കണ സോഷ്യല്‍മീഡിയയിലുടെ പങ്കുവെച്ചിരുന്നു. കങ്കണയും കുണാല്‍ കമ്രയും പലപ്പോഴും ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *