CLOSE

എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാവ് മുറിക്കും; ക്ഷേത്രനടയിലെത്തി ഉഗ്രശപഥം നിറവേറ്റി യുവതി

വാക്കു പാലിക്കാനുള്ളതാണെന്ന് തെളിയിച്ച് വനിത എന്ന യുവതി. തമിഴ്നാട്ടില്‍ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയായാല്‍ നാവ് മുറിക്കുമെന്നായിരുന്നു വനിത ശപഥം ചെയ്തത്. ഉഗ്രസപഥം ആയിരുന്നെങ്കിലും സ്റ്റാലിന്‍ വിജയിച്ചതിനു പിന്നാലെ നാക്കു മുറിച്ച് യുവതി വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോള്‍. 32കാരിയായ വനിത എന്ന സ്ത്രീയാണ് അറ്റകൈ പ്രയോഗം നടത്തിയത്.

വനിതയുടെ കുടുംബം ഡിഎംകെ അനുകൂലികളാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇവരെ പൊതുവാക്കുടി മുതലമ്മന്‍ ക്ഷേത്രത്തിന് സമീപം ബോധരഹിതയായി കണ്ടത്. അമ്ബലത്തിന്റെ പടിക്കെട്ടുകളില്‍ ഇവരുടെ നാവിന്റെ മുറിച്ച ഭാഗവും കണ്ടെത്തി. സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുകയാണെങ്കില്‍ നാവ് മുറിച്ച് ബലി അര്‍പ്പിക്കുമെന്ന് ഇവര്‍ നേരത്തെ ശപഥം ചെയ്തിരുന്നുവെന്നാണ് വിവരം. നാക്ക് മുറിച്ചതോടെ രക്തംവാര്‍ന്നാണ് ഇവര്‍ അബോധാവസ്ഥയിലായത്. പാറമക്കുടി ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇവര്‍ ഇപ്പോള്‍ ചികില്‍സയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്റെ ഡിഎംകെ വന്‍ വിജയം നേടി അധികാരത്തിലേറാനൊരുങ്ങുകയാണ്. പത്തു വര്‍ഷത്തിനു ശേഷമാണു ഡി.എം.കെ.അധികാരത്തിലെത്തുന്നത്. വരുന്ന വെള്ളിയാഴ്ച സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്കു ഒട്ടേറെ വാഗ്ദാനങ്ങള്‍ സ്റ്റാലിന്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ, ജനങ്ങളില്‍ നിന്നു നേരിട്ടു സ്വീകരിച്ച പരാതികള്‍ 100 ദിവസത്തിനകം പരിഹരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം നടപ്പാക്കുന്നതിനു കഴിവും പ്രാപ്തിയുമുള്ള അംഗങ്ങളെ കൂടെ ചേര്‍ക്കാനാണ് എം.കെ.സ്റ്റാലിന്റെ തീരുമാനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *