CLOSE

24 മണിക്കൂറിനിടെ 4187 കൊവിഡ് മരണങ്ങള്‍; നാല് ലക്ഷത്തിലധികം കൊവിഡ് രോഗബാധിതരും

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 മരണം. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്.

ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. നിലവില്‍ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

3,18,609 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.

രാജ്യത്തെ ആകെ കേസുകള്‍: 2,18,92,676
ആകെ ഡിസ്ചാര്‍ജുകള്‍: 1,79,30,960
മരണസംഖ്യ: 2,38,270
സജീവ കേസുകള്‍: 37,23,446

ആകെ വാക്‌സിനേഷന്‍: 16,73,46,544

Spread the love

Leave a Reply

Your email address will not be published. Required fields are marked *