CLOSE

ഇന്ധനവില വര്‍ധനയില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധം

ന്യൂഡല്‍ഹി: പ്രതിദിനം കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധം. മുംബൈ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത് .കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ ഒത്തുകൂടി പ്രകടനം നടത്തും.

അതെ സമയം രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. കോവിഡ്പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ നികുതി നിരക്ക് കുറക്കണമെന്നായിരുന്നു ആവശ്യം.

രാജ്യത്ത് ബുധനാഴ്ചയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. മുംബൈയില്‍ 101.76 രൂപയാണ് പെട്രോള്‍ ലിറ്ററിന് വില. ഡീസലിന് 93.85 രൂപയും. മേയ് നാലിന്‌ശേഷം 22 ാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *