CLOSE

വാക്‌സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം

വാക്‌സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം. ഇവിന്‍ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതെന്നും ആരോഗ്യമന്ത്രലയം അറിയിച്ചു.

അതേസമയം കോവാക്‌സിന്റെ മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു . ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. വാക്‌സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. വാക്സിന്റെ ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നതെന്ന് ഭാരത് ബയോടെക്ക് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *