CLOSE

കടം വാങ്ങിയ പണം തിരിച്ചു നല്‍കി, എന്നിട്ടും വീടിന്റെ ആധാരം തരുന്നില്ല; നിര്‍മാതാവിനെതിരെ പരാതി നല്‍കി വിശാല്‍

ചെന്നൈ: വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ച് നിര്‍മാതാവ് ആര്‍.ബി ചൗധരിക്കെതിരേ പോലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും ഈടായി നല്‍കിയ രേഖകള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമാണ് വിശാല്‍ പരാതിയില്‍ പറയുന്നത്.

വിശാല്‍ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമ നിര്‍മ്മിക്കാനായാണ് ചൗധരിയില്‍ നിന്ന് പണം വാങ്ങിയത്. സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്. എന്നാല്‍ പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു.

രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് അവ കാണാനില്ലെന്നാണ് പറഞ്ഞതെന്ന് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ടി നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയത്. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *