CLOSE

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു

അമരാവതി : പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വയസുകാരനായ ചരണ്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. മര്‍ദ്ദനമേറ്റ ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്.

കടപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്. പ്രണയാഭ്യര്‍ഥനയുമായി പ്രതി വളരെക്കാലമായി പെണ്‍കുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളെ ഗൗനിച്ചില്ല. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഗ്രാമവാസികളുടെ മര്‍ദനമേറ്റ പ്രതിയെ ബാഡ്വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *