CLOSE

സഹകരണ സംഘങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി

സംസ്ഥാന സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു കര്‍ശന വ്യവസ്ഥകള്‍ ബാധകമാക്കിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കി. സഹകരണസംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്തെ സഹകരണസംഘങ്ങള്‍ എന്നിവയില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താനാകൂവെന്നും മറ്റുള്ളവ സംസ്ഥാനവിഷയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സഹകരണ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചടക്കാന്‍ ഭരണഘടനയില്‍ പുതുതായി ഉള്‍പ്പെടുത്തിയ പാര്‍ട്ട് ഒമ്പത് ബിയിലെ വിവിധ അനുഛേദങ്ങളാണ് ജസ്റ്റിസ് രോഹിങ്ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കിയത്.
സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012-ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2013-ലെ ആ വിധിക്കെതിരേ കേന്ദ്രം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്. സഹകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയമുണ്ടാക്കുകയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വിധി പ്രസക്തമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *