CLOSE

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി. അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയെയും സി.ബി.ഐയെയും അടക്കം എതിര്‍കക്ഷികളാക്കിയാണ് എംഎല്‍ ശര്‍മ്മ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യവും ഹര്‍ജിയിലുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വലിയ വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഹര്‍ജി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *