CLOSE

മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കം; റെയ്ഡിനെതിരെ ശബ്ദമുയര്‍ത്തണം :കെജ്‌രിവാള്‍

ന്യൂഡല്‍ഹി: മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ നടന്ന ആദായ നികുതി റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദൈനിക് ഭാസ്‌കര്‍ , യു.പി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് സമാചാര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാറിന്റേതെന്നാണ് കെജ്‌രിവാള്‍ ആരോപിച്ചത് .

ദൈനിക് ഭാസ്‌കറിന്റെയും ഭാരത് സമാചാറിന്റെയും ഓഫീസുകളില്‍ നടത്തിയ റെയ്ഡ് മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ബി.ജെ.പിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. ഇത്തരമൊരു ചിന്ത അപകടകരമാണ്. എല്ലാവരും റെയ്ഡിനെതിരെ ശബ്ദമുയര്‍ത്തണം . കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. അനാവശ്യ റെയ്ഡുകള്‍ ഒഴിവാക്കി മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു .

പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ചായിരുന്നു പരിശോധന. ദൈനിക് ഭാസ്‌കറിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *