CLOSE

ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍.ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില വൈകുന്നേരത്തോടെയാണ് വഷളായത്. ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിച്ചു.

1934ല്‍ ഏപ്രില്‍ ഏഴിന് വാളകം കീഴൂട്ട് രാമന്‍പിള്ളയുടേയും കര്‍ത്യായനിയമ്മയുടെയും മകനായി ജനനം. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ
പൊതുപ്രവര്‍ത്തന രംഗത്തെത്തി. കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍, മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമാകുന്നതിനിടയായിരുന്നു ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില വഷളായത്.
25ാം വയസില്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കേരള നിയമസഭയില്‍ ഒമ്ബത് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുകയും അഞ്ച് തവണ മന്ത്രിപദവും അലങ്കരിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തംഗമായി തുടങ്ങിയ പ്രവര്‍ത്തനം നിയമസഭയിലേക്കും പിന്നീട് ലോകസഭയിലേക്കും ചേക്കേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *