CLOSE

പൂടംകല്ല് അയ്യങ്കാവിലെ ടി. കണ്ണന്‍ കോവിഡ് ബാധിച്ച് മരിച്ചു

രാജപുരം: പൂടംകല്ല് അയ്യങ്കാവിലെ ടി. കണ്ണന്‍ (70) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യമാര്‍: മാധവി, പരേതയായ രാധ. മക്കള്‍: ശ്രീജ, ശ്രീജിത്ത്. മരുമക്കള്‍: പരേതനായ മണികണ്ഠന്‍, സൗമ്യ. സഹോദരങ്ങള്‍: നാരായണി, ഉണ്ടച്ചി, ഉമ്പിച്ചി, പരേതരായ ചിരുത, അമ്പു, രാമന്‍, നാരായണന്‍. കഴിഞ്ഞ ബുധനാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചട്ടംചാല്‍ കോവിഡ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ച ടി. കണ്ണന്റെ മൃതദേഹം സിപിഎം രാജപുരം ഹെല്‍പ്പ് ഡെസ്‌കിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു.

പൂടംകല്ല് അയ്യങ്കാവില്‍ കോവിഡ് ബാധിച്ച് മരിച്ച ടി. കണ്ണന്റെ മൃതദേഹം സിപിഎം രാജപുരം ഹെല്‍പ്പ് ഡെസ്‌കിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഷൈജിന്‍ കോട്ടകുന്ന്, വൈശാഖ്, അഭിലാഷ് പൂടംകല്ല്, ബിജീഷ്, വിനീത്, റിജോഷ് പൂടംകല്ല്, ഇര്‍ഷാദ് കൊട്ടോടി, സൂര്യനാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംസ്‌കരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *