CLOSE

ഡോ. മനോഹരറാവു ഓര്‍മ്മയായി

പാലക്കുന്ന് : ആരോഗ്യ രംഗത്ത് നാലു പതിറ്റാണ്ടോളം കാലമായി സേവനം നടത്തി വന്നിരുന്ന ഡോ. മനോഹര റാവു ഓര്‍മ്മയായി. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഏറെ നാളായി വിശ്രമത്തിലായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓപ്പറേഷനു വിദേയമാക്കിയെങ്കിലും വിദഗ്ദ്ധ ചികില്‍സക്കായി മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

അറിയപ്പെടുന്ന സായ്ഭക്തനും, ആദ്ധ്യാത്മിക രംഗത്തെ സംഘാടകനും മനുഷ്യസ്നേഹിയുമായിരുന്നു. വര്‍ഷങ്ങളായി ഭാര്യ സുനിതാ മനോഹരറുമായി അകന്നു പാലക്കുന്നില്‍ ഏകനായി കഴിയുന്നു. രണ്ടു ആണ്‍കുട്ടികളുണ്ട്.
ജന്മസ്ഥലം മംഗലാപുരത്തെ കദ്രിയാണ്. മൃതദേഹം ജന്മനാട്ടില്‍ തന്നെ സംസ്‌കരിക്കാനാണ് ആലോചന

Spread the love

Leave a Reply

Your email address will not be published. Required fields are marked *