CLOSE

കാഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോം ഉടമ ഡോ.കെ.ജി പൈ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദീപ നഴ്‌സിംഗ് ഹോം ഉടമ ഡോ.കെ.ജി പൈ അന്തരിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അന്ത്യം. 1970 കളിലാണ് കാഞ്ഞങ്ങാട്ട് പ്രാക്ടീസ് തുടങ്ങിയത്. 1979 ലാണ് ദീപാ നഴ്‌സിംഗ് ഹോം തുടങ്ങിയത്. അമ്പലത്തറയിലെ ലക്ഷ്മണ പൈയുടെ മകനാണ്. ഹോസ്ദുർഗ് UBMC സ്‌കൂളിലും ദുർഗ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. എറണാകുളത്താണ് ആദ്യം പ്രാക്ടീസ് തുടങ്ങിയത്. ബോംബെ സ്വദേശിനിയും ബിരുദാനന്തര ബിരുദധാരിയും കോളമിസ്റ്റുമായ സുമൻ ജി പൈയാണ് ഭാര്യ. ഡോ. രൂപ പൈ, ഡോ. ദീപ പൈ, ഡോ. മഞ്ചുനാഥ പൈ എന്നിവർ മക്കളും ഡോ. ജയറാമ പൈ, ഡോ. സായിഗിരിധർ കമ്മത്ത്, ഡോ. ലക്ഷ്മി എം.പൈ എന്നിവർ മരുമക്കളുമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *