CLOSE

കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയും കര്‍ണ്ണാടക വനംവകുപ്പ് സുപ്രണ്ടായി വിരമിച്ച ഭാസ്‌കരന്‍ കൊളവയല്‍ അന്തരിച്ചു

മംഗലാപുരം : പരേതനായ കൊളവയല്‍ കുഞ്ഞിക്കണ്ണന്‍ വെള്ളച്ചി എന്നവരുടെ മകനും കര്‍ണ്ണാടക വനംവകുപ്പ് സൂപ്രണ്ട് തസ്തികയില്‍ നിന്നും വിരമിച്ച മംഗലാപുരം പടീല്‍ ”കൗസ്തുഭത്തിലെ ‘ കെ.ഭാസ്‌കരന്‍ കൊളവയല്‍ (77) അന്തരിച്ചു. കോട്ടിക്കുളം തായത്ത് തറവാട് മുഖ്യരക്ഷാധികാരി, ചിത്താരി ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പുന:പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍, ദക്ഷിണ കന്നട ഭാരത് സ്‌കൗട്‌സ് & ഗൈഡ്‌സ് മാനേജര്‍, പിലികുള നിസര്‍ഗ്ഗ ദാമ അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍, ദക്ഷിണ കന്നട സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ അഡൈ്വസര്‍ എന്നി പദവികള്‍ വഹിച്ചിരുന്നു. ഭാര്യ : അഹല്യ ബേക്കല്‍ (റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍)
മക്കള്‍ ; അനുപമ കാസര്‍ഗോഡ്, അജയ്കുമാര്‍ (ഭാരത് ഓട്ടോ കാര്‍സ് ജീവനക്കാരന്‍) മരുമക്കള്‍ : മനോജ് കാസര്‍ഗോഡ് (സായി ഫാര്‍മ കാസര്‍ഗോഡ്) അമിത
സഹോദരങ്ങള്‍ : മാധവി പളളിക്കര, കല്ല്യാണി പുത്യക്കോടി, കാര്‍ത്ത്യായനി കദ്രി, നാരായണി കൊല്ലമുഹ്‌റു, ലക്ഷ്മി കൊളവയല്‍ പരേതരായ കുഞ്ഞി കോരന്‍ കൊളവയല്‍, ഇമ്പിച്ചി
അത്താവൂര്‍ ബാബുഗുഡ
സഞ്ചയനം: തിങ്കളാഴ്ച

Spread the love

Leave a Reply

Your email address will not be published. Required fields are marked *