CLOSE

നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.

നാടകലോകത്തു നിന്നായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. കണ്ണംകുളങ്ങരയില്‍ കട നടത്തിവരികയായിരുന്നു.

നാടകത്തില്‍ അഭിനയിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു. ആ വാശിയില്‍ പടന്നയില്‍ നാടകം പഠിക്കുവാന്‍ തീരുമാനിച്ചു.

1956-ല്‍ ‘വിവാഹ ദല്ലാള്‍’ എന്നതായിരുന്നു ആദ്യ നാടകം . 1957-ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

നാടകത്തില്‍ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങി. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.

വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *