CLOSE

അരങ്ങേറ്റ മത്സരത്തില്‍ ഹെല്‍മറ്റ് എറിഞ്ഞുപൊട്ടിച്ച് പാക് താരം

ഹരാരെ: അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റ് എറിഞ്ഞുപൊട്ടിച്ച് പാകിസ്താന്‍ പേസ് ബോളര്‍ അര്‍ഷാദ് ഇഖ്ബാല്‍. സിംബാബ്വെയും പാകിസ്താനും തമ്മില്‍ ഹരാരെയില്‍ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിലായിരുന്നു അര്‍ഷാദിന്റെ ഞെട്ടിക്കല്‍.

സിംബാബ്വെ ഇന്നിങ്‌സിലെ ഏഴാം ഓവറിലാണ് അര്‍ഷാദിന്റെ പന്ത് ടിനാഷെ കമുന്‍കാംവെയുടെ ഹെല്‍മറ്റ് തകര്‍ത്തത്. രാജ്യാത്സര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് ഇറങ്ങിയ ഇരുപതുകാരനായ അര്‍ഷാദിന്റെ രണ്ടാം ഓവറായിരുന്നു ഇത്. ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്വെ അപ്പോള്‍. 19 പന്തില്‍ നിന്ന് 24 റണ്‍സുമായാണ് കമുന്‍കാംവെ ക്രീസിലുണ്ടായിരുന്നത്. അക്കൗണ്ട് തുറക്കാതെ തഡീവനാഷെ മരുമണി മറുക്രീസിലും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *