CLOSE

ഐപിഎല്‍ നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബുകള്‍

കോവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താന്‍ സാധ്യത. ഇംഗ്ലീഷ് കൗണ്ടി ക്ലബുകളാണ് മത്സരം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. ഐപിഎല്‍ നടത്തുന്നതുമായി സംബന്ധിച്ച് വിവിധ കൗണ്ടി ക്ലബുകള്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്.

വാര്‍വിക്ക്‌ഷെയര്‍, സുരെ, മാര്‍ലെബോനോ, ലങ്കാഷെയര്‍ എന്നീ ക്ലബുകളാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ മുന്നോട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട ബിസിസിഐയുമായി ചര്‍ച്ച തുടരുകയാണെന്ന് ബോര്‍ഡ് അറിയിച്ചു. സെപ്തംബര്‍ അവസാനത്തോടെ മത്സരങ്ങള്‍ നടത്താമെന്നാണ് കൗണ്ടി ക്ലബുകള്‍ അഭിപ്രായമുന്നയിച്ചിരിക്കുന്നത്.
നേരത്തെ മെയ് 30നുള്ളില്‍ പൂര്‍ത്തിയാവുന്ന രീതിയിലാണ് ഐപിഎല്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ 29 മത്സരങ്ങള്‍ക്ക് ശേഷം ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *