CLOSE

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം ദോഹയിലെത്തി

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കും എഎഫ്‌സി ഏഷ്യാ കപ്പ് 2023 യോഗ്യത മത്സരങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ടീം ദോഹയിലെത്തി. മൂന്ന് മത്സരങ്ങള്‍ക്കായി 28 അംഗ സ്‌ക്വാഡാണ് ദോഹയിലെത്തിയത്. നേരത്തെ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഖത്തര്‍ എഫ് എ ഇളവ് നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് ടെസ്റ്റിന് വിധേയരായ താരങ്ങളുടെ ഫലം വന്നാല്‍ ഉടന്‍ പരിശീലന ക്യാമ്ബ് തുടരും.

മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും ആഷിഖ് കരുണിയനും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഗോവന്‍ സ്വദേശിയായ ഗ്ലന്‍ മര്‍ട്ടിന്‍സ് മാത്രമാണ് ടീമിനെ പുതുമുഖം. ബ്രണ്ടണ്‍ ഫെര്‍ണാണ്ടസ്, സുഭാശിഷ് ബോസ് എന്നീ താരങ്ങളും ടീമില്‍ തിരിച്ചെത്തി. ജൂണ്‍ മൂന്നിന് ഖത്തറിനെതിരെയും, ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ ഗ്രൂപ്പില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *