CLOSE

ഐപിഎല്‍ 2021 സെപ്തംബറില്‍ യുഎഇയില്‍ പുനരാരംഭിക്കും

കൊറോണ വൈറസിന്റെ തീവ്ര വ്യാപനം ഇന്ത്യയില്‍ അതി രൂക്ഷമായി പടര്‍ന്നു പിടിച്ച സാഹചര്യത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നടത്തി വന്ന ഐപിഎല്‍ മത്സരം മാറ്റി വെച്ചിരുന്നു.ബാക്കി മത്സരങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നടത്താനാവില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇപ്പോള്‍ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ യുഎഇയില്‍ നടക്കുമെന്നാണ് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2020ല്‍ കൊവിഡ് വ്യാപന ഭീഷണിക്കിടയിലും വിജയകരമായാണ് യുഎഇയില്‍ ഐപിഎല്‍ നടത്തിയത്.

ഇനി 31 മത്സരങ്ങളാണ് നടത്താനുള്ളത്. ഇത് വരെ ഐപിഎല്ലിലെ 29 മത്സരങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. താല്‍ക്കാലികമായി നിര്‍ത്തിവെക്കുമ്‌ബോള്‍ ഡല്‍ഹി കാപ്പിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സെപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള സമയത്തായിരിക്കും ലീഗ് നടത്തുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ആരംഭിച്ച് ടി20 ലോകകപ്പിന് മുമ്ബ് അവസാനിപ്പിക്കാനാണ് ആലോചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *