CLOSE

കൊക്ക കോളയ്ക്ക് തിരിച്ചടി നല്‍കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

യൂറോ 2020 ടൂര്‍ണമെന്റിന്റെ ഒഫിഷ്യല്‍ സ്പോണ്‍സര്‍മാരാണ് കൊക്ക കോള. കൊക്ക കോളക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. ക്രിസ്റ്റ്യാനോയ്ക്ക് മുന്നില്‍ ടേബിളില്‍ കുടിക്കാന്‍ വെച്ച കോള കുപ്പികള്‍ എടുത്ത് മാറ്റി. പിന്നാലെ കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്തു. കോക്ക കോള ബ്രാന്‍ഡിനേറ്റ കടുത്ത അപമാനമാണ് സൂപ്പര്‍ താരത്തിന്റെ ഈ പെരുമാറ്റം.

സൂപ്പര്‍ താരത്തിന്റെ നടപടിക്കെതിരെ സ്പോണ്‍സര്‍മാരായ കോള കമ്ബനി ഇതുവരെ രംഗത്ത് വന്നിട്ടില്ല. എന്തായാലും പ്രതിഷേധം വൈകാതെ വന്നേക്കാമെന്നാണ് കരുതുന്നത് . പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ഭക്ഷണ-പാനീയ കാര്യങ്ങളിലും ഫിറ്റ്നെസിലും ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ്. തന്റെ മകന്‍ കോക്കും പാക്കറ്റ് ഭക്ഷണങ്ങളും കഴിക്കുന്നതില്‍ ക്രിസ്റ്റ്യാനോ ഏറെ അസ്വസ്ഥനാണ്. ട്രെഡ്മില്ലില്‍ പരിശീലിച്ചതിന് ശേഷം വെള്ളം കുടിക്കാന്‍ പറഞ്ഞാല്‍ അവന്‍ കേള്‍ക്കില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *