CLOSE

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പെറുവിനെ തകര്‍ത്ത് ബ്രസീല്‍

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ പെറുവിനെയാണ് ബ്രസീല്‍ തകര്‍ത്തത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു കാനറികളുടെ ജയം. ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത നായകന്‍ നെയ്മറുടെ പ്രകടനമികവിലാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്.

നെയ്മറെ കൂടാതെ അലക്‌സ് സാന്‍ഡ്രോ, എവെര്‍ട്ടന്‍ റിബെയ്റോ, റീചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്. 12 ആം മിനുട്ടിലായിരുന്നു സാന്‍ഡ്രോയുടെ വക ആദ്യ ഗോള്‍ പിറന്നത്. ബാക്കി മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. റീചാര്‍ലിസണിന്റെ ഗോളാവട്ടെ മത്സരത്തിന്റെ അധികസമയത്തും. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ബ്രസീല്‍ തന്നെയായിരുന്നു. ഗോള്‍ നേടുവാന്‍ തക്ക മുന്നേറ്റങ്ങളൊന്നും പെറുവിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ബ്രസീല്‍ ഗ്രൂപ്പ് എ യില്‍ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *