CLOSE

പാരഗ്വയെ വീഴ്ത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍

ബ്രസീലിയ: ആദ്യ കളി ജയിച്ച ആവേശവുമായി ഇറങ്ങിയ പാരഗ്വയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അര്‍ജന്റീന കോപ അമേരിക്ക നോക്കൗട്ട് റൗണ്ടില്‍. കളിയുടെ തുടക്കത്തില്‍ പിറന്ന ഗോളുമായാണ് ഗ്രൂപ് എയില്‍ ഒന്നാമന്മാരായി മെസ്സിക്കൂട്ടം അവസാന എട്ടിലേക്ക് ടിക്കറ്റെടുത്തത്.

ഒരു ജയമകലെ ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വപ്നവുമായി ബ്രസീലിയ മൈതാനത്ത് പാരഗ്വക്കെതിരെ ഇറങ്ങിയ നീലക്കുപ്പായക്കാര്‍ അതിവേഗ നീക്കങ്ങളുമായി തുടക്കത്തിലേ മേല്‍ക്കൈ നിലനിര്‍ത്തി. അതിന്റെ തുടര്‍ച്ചയായിരുന്നു 10ാം മിനിറ്റില്‍ അലിയാന്ദ്രേ ഡാരിയോ ഗോമസിലൂടെ പിറന്ന ഗോള്‍. പാരഗ്വ പ്രതിരോധത്തെ കബളിപ്പിച്ച് ഡി മരിയ നല്‍കിയ പാസില്‍നിന്നായിരുന്നു ഗോമസ് ലക്ഷ്യം കണ്ടത്. ഓടിവന്ന ഗോളിയെയും കബളിപ്പിച്ചായിരുന്നു പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടത്. ലീഡ് പിടിച്ചതോടെ പാരഗ്വ കളി കടുപ്പിച്ചെങ്കിലും അര്‍ജന്റീന പ്രതിരോധം കോട്ട കാത്തതോടെ നീക്കങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഗോമസ് നല്‍കിയ ക്രോസ് തട്ടിയകറ്റാനുള്ള പാരഗ്വ പ്രതിരോധ താരം അലോണ്‍സോയുടെ ശ്രമം സ്വന്തം പോസ്റ്റില്‍ വിശ്രമിച്ചതോടെ അര്‍ജന്റീന ലീഡുയര്‍ത്തി. പക്ഷേ, വാറില്‍ മെസ്സി അകലെ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നുവെന്ന് കണ്ട് റഫറി ഗോള്‍ നിഷേധിച്ചു.

പിന്നെയും പന്ത് പാരഗ്വ നിര പന്തുമായി ഓടിനടക്കുകയും അര്‍ജന്റീന ഗോള്‍മുഖത്ത് അപകടം വിതക്കുന്നതുമായിരുന്നു പതിവു കാഴ്ച. അതിനിടെ ഇഞ്ചുറി സമയത്ത് പെനാല്‍റ്റി ബോക്‌സിനരികെ ലഭിച്ച ഫ്രീകിക്ക് മെസ്സി ഗോളിലേക്ക് പായിച്ചെങ്കിലും ഗോളി തട്ടിയകറ്റി. അതുകഴിഞ്ഞും ഉറച്ച നീക്കങ്ങള്‍ ഇരുവശത്തും പിറക്കാതെ പോയതോടെ അര്‍ജന്റീന ജയവുമായി ക്വാര്‍ട്ടറിലേക്ക്.

ആദ്യ കളിയില്‍ ചിലി സമനില പിടിക്കുകയും കരുത്തരിറങ്ങിയ ഉറുഗ്വായിയെ ഒരു ഗോളിന് വീഴ്ത്തുകയും ചെയ്ത അര്‍ജന്റീന പാരഗ്വക്കെതിരെ ജയത്തോടെ ഗ്രൂപില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *