CLOSE

ടെലികോം കമ്ബനികള്‍ ഇന്ത്യയില്‍ 5 ജി ട്രയലുകള്‍ ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: 5 ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും പ്രയോഗങ്ങള്‍ക്കുമായി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അനുമതി നല്‍കി.
5 ജി സാങ്കേതികവിദ്യയുടെ പ്രയോജനം രാജ്യത്തുടനീളം വ്യാപിക്കുകയും നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങാതിരിക്കുകയും ചെയ്യുന്നതിന് ഓരോ ടിഎസ്പിക്കും നഗര മേഖലകള്‍ക്ക് പുറമേ ഗ്രാമീണ, അര്‍ദ്ധ-നഗര മേഖലകളിലും പരീക്ഷണങ്ങള്‍ നടത്തേണ്ടിവരുമെന്ന് അനുമതി നല്‍കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ കത്തുകള്‍ വ്യക്തമാക്കുന്നു.

ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, എംടിഎന്‍എല്‍ എന്നീ ടിഎസ്പികള്‍ എറിക്‌സണ്‍, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നീ കമ്ബനികളുടെ സഹായത്തോടെയാണ് പരീക്ഷണം നടത്തുക. അതില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സ്വന്തം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടത്തും.

പരീക്ഷണങ്ങളുടെ കാലാവധി നിലവില്‍ 6 മാസമാണ്. ഉപകരണങ്ങള്‍ സംഭരിക്കുന്നതിനും സജ്ജീകരിക്കുന്നതിനും വേണ്ടിയുള്ള 2 മാസത്തെ സമയപരിധിയും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. പരീക്ഷണങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും നിലവിലുള്ള ടിഎസ്പികളുടെ നെറ്റ്വര്‍ക്കുകളുമായി ബന്ധിപ്പിക്കില്ലെന്നും സി ഡോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *