CLOSE

ഗൂഗിള്‍ ഫോട്ടോസ് സൗജന്യ സ്റ്റോറേജ് സേവനം നാളെ അവസാനിക്കും

സൗജന്യവും അണ്‍ലിമിറ്റഡുമായ സ്റ്റോറേജ് സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഇന്ന് കൂടി മാത്രമേ ഈ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുകയുള്ളു. ഗൂഗിള്‍ ഫോട്ടോസിലെ സൗജന്യ സ്റ്റോറേജ് ഇനി ആര്‍ക്കും ലഭിക്കില്ല. പക്ഷേ ഗൂഗിള്‍ തന്നെ പണം നല്‍കിയാല്‍ നിങ്ങളുടെ ഫോട്ടോസ് സുരക്ഷിതമായി വയ്ക്കാനുള്ള സംവിധാനങ്ങള്‍ നല്‍കും. ഇതിനുള്ള സേവനമാണ് ഗൂഗിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍.

സൗജന്യമായി ഫോട്ടോകളും വീഡിയോകളും ബാക്കപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ ഫോട്ടോസില്‍ അപ്ലോഡ് ചെയ്ത എല്ലാ ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങളും വീഡിയോകളും ഗൂഗിള്‍ അകൗണ്ടിനൊപ്പം നല്‍കിയിരിക്കുന്ന 15 ജിബി സൗജന്യ സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കും. ഗൂഗിള്‍ ഫോട്ടോസില്‍ ജൂണ്‍ 1ന് മുമ്പ് അപ്ലോഡ് ചെയ്ത ഫോട്ടോകളോ വീഡിയോകളോ നീക്കം ചെയ്യില്ലെന്ന് ഗൂഗിള്‍ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *