CLOSE

കോവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദം: ശുഭ വാര്‍ത്തയുമായി മൊഡേണ

ലോകത്തെ ആകെ ഭീതിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിനുകളുടെ ഒരു നീണ്ട നിര തന്നെ ഒരുങ്ങുകയാണ്.ഒന്നിനേക്കാള്‍ മികച്ചതാകാന്‍ മറ്റൊന്ന് ശ്രമിക്കുമ്‌ബോള്‍, യുഎസ് ബയോടെക്‌നോളജിക്കല്‍ കമ്ബനിയായ മോഡേണ വികസിപ്പിച്ച കൊവിഡ് 19 വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയെന്ന് മൂന്നാം ഘട്ട പരീക്ഷണ റിപ്പോര്‍ട്ട്. കൊവിഡ് 19നെതിരെ വാക്‌സിന് ഉയര്‍ന്ന ഫലപ്രാപ്തിയുണ്ടെന്നാണ് മൂന്നാം ഘട്ട പരീക്ഷണത്തിലെ വിവരങ്ങള്‍ അപഗ്രഥിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

ബഹുരാഷ്ട്ര മരുന്നുകമ്ബനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന് 90 ശതമാനത്തിലധികം ഫലപ്രാപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് മോഡേണ വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണത്തില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങളും പുറത്തു വരുന്നത്. അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഔദ്യോഗിക ഫലം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *