സംസ്ഥാന സ്‌കൂള്‍ കലോത്സവം: കാസറഗോഡിന് അഭിമാനമായി ഫര്‍ഹ നര്‍ഗീസ്

ഉദുമ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് തിളക്കവുമായി ഉദുമ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫര്‍ഹ നര്‍ഗീസ്. പഠന-പാഠ്യേതര വിഷയങ്ങളില്‍ മിടുക്ക് തെളിയിച്ച ഫര്‍ഹ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഉറുദു ഉപന്യാസത്തിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. ഉദുമ മാങ്ങാട് സ്വദേശി പരേതനായ അബ്ദുല്‍ സലാമിന്റെയും സുലൈഖ മാഹിന്റെയും മകളാണ് ഈ പത്താം ക്ലാസുകാരി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സഹോദരി ഫാത്തിമ നാസ് ഇരട്ട എ ഗ്രേഡുമായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. വീട്ടില്‍ ഇത്തവണയും സംസ്ഥാന കലോത്സവ ട്രോഫി എത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *