കേരള വനം വന്യജീവി വകുപ്പി ന്റെയും,ഓട്ടമല വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിന്‍ ‘നിരുറവ് 2024 നാച്ച്വറല്‍ ക്യാമ്പ് ‘ സംഘടിപ്പിച്ചു.

രാജപുരം: കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വനസംരക്ഷണ സമിതി സര്‍പ്പ പക്മാര്‍ക്ക് (PUGMARK )ഫൗണ്ടേഷന്‍


എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓട്ടമല
വനാന്തരങ്ങളില്‍ നീരുറവ് 2024 നാച്ച്വറല്‍ ക്യാമ്പ് ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് രണ്ട് ദിനങ്ങളിലായി നടത്തി. ഓട്ടമല വനത്തിനുള്ളില്‍ നീരുറവകള്‍ കണ്ടെത്തി സംരക്ഷിച്ചു നിര്‍ത്തുന്ന പരിപാടി ഇതൊടെപ്പം സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ആറോളം നീരുറവകള്‍ കണ്ടെത്തി ചെറുക്കുളങ്ങളും, ബ്രഷ് വുഡ് ചെക്ക് ഡാമുകളും സംഘം നിര്‍മ്മിച്ചു. ഇത്തരം പ്രവര്‍ത്തി വന്യജീവികള്‍ക്ക് ജലലഭ്യതയ്ക്കും അതുപോലെ ഭൂമിയുടെ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്നതിന് സഹായകമാണെന്ന് ക്യാമ്പ് സാക്ഷ്യപ്പെടുത്തുന്നു. സമീപകാലത്ത് ഉയര്‍ന്നുവരുന്ന മനുഷ്യന്‍ ,വന്യജീവി സഘര്‍ഷം അതിജീവിക്കാനും ഇത് സഹാകമാകും. തുമ്പോടി ഇന്റര്‍‌സ്റ്റേറ്റ് ബൗണ്ടറിയിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു. ഓട്ടമലയിലെ ദീര്‍ഘനാളായി വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സേവനമനുഷ്ഠിച്ചുവരുന്ന എം ബാലകൃഷ്ണന്‍, കമലാസനന്‍, ലളിതകുമാരി എം പി .എന്നിവരെ ആദരിക്കുകയും ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പനത്തടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശിവദാസും പങ്കെടുത്തു.പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ രാഹുല്‍ ആര്‍ കെ ,ശിഹാബുദ്ദീന്‍ എ കെ ,അഭിജിത്ത് എം പി ആരതി , സര്‍പ്പ കാസര്‍ഗോഡ് ജില്ലാ കോഡിനേറ്റര്‍ സന്തോഷ് പനയാല്‍ ,പക്മാര്‍ക്ക് ഫൗണ്ടേഷന്‍ കോഡിനേറ്റര്‍ ശ്രീജിത്ത് ,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രീതി, വനസംരക്ഷണം സമിതി പ്രസിഡന്റ് ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്ത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *